ഓഹരിവിപണികളിൽ മുന്നേറ്റം

Posted on: January 27, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 178.49 പോയിന്റ് ഉയർന്ന് 27,886 പോയിന്റിലും നിഫ്റ്റി 46.15 പോയിന്റ് ഉയർന്ന് 8,648 പോയിന്റിലുമാണ് രാവിലെ 10.19 ന് വ്യാപാരം നടക്കുന്നത്.

ഗെയിൽ, വി-ഗാർഡ്, ഡ്രെഡ്ജിംഗ് കോർപറേഷൻ, പവർഗ്രിഡ് കോർപറേഷൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ബുധനാഴ്ച 1378.81 കോടിയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 383.03 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |