ഓഹരിവിപണിയിൽ നേട്ടം

Posted on: January 24, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 93.79 പോയിന്റ് ഉയർന്ന് 27,211 പോയിന്റിലും നിഫ്റ്റി 32.80 പോയിന്റ് ഉയർന്ന് 8,424 പോയിന്റിലുമാണ് രാവിലെ 9.41 ന് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ്.

എച്ച് സി എൽ ടെക്‌നോളജീസ്, ഹിന്ദുസ്ഥാൻ യൂണിലീവർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 289 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 520 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |