ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: January 20, 2017

മുംബൈ : ട്രംപിന്റെ സ്ഥാനാരോഹണവും യുഎസ് ഫെഡറൽ റിസർവ് തീരുമാനങ്ങൾ സംബന്ധിച്ചുള്ള ആശങ്കകളും ഓഹരിവിപണിയെ തളർത്തി. ബിഎസ്ഇ സെൻസെക്‌സ് 63.82 പോയിന്റ് കുറഞ്ഞ് 27,244 പോയിന്റിലും നിഫ്റ്റി 17.05 പോയിന്റ് കുറഞ്ഞ് 8,418 പോയിന്റിലുമാണ് രാവിലെ 9.22 ന് വ്യാപാരം നടക്കുന്നത്.

മൂന്നാം ക്വാർട്ടറിൽ അറ്റാദായം 73 ശതമാനം ഇടിഞ്ഞതിനെ തുടർന്ന് അക്‌സിസ് ബാങ്ക് 6 ശതമാനം നഷ്ടം രേഖപ്പെടുത്തി.

TAGS: BSE Sensex | NSE Nifty |