ഫെഡറൽ ബാങ്കിന്റെ പ്രവർത്തന ലാഭത്തിൽ 46 ശതമാനം വർധന

Posted on: January 19, 2017

കൊച്ചി : ഫെഡറൽ ബാങ്കിന്റെ പ്രവർത്തന ലാഭം നടപ്പ് സാമ്പത്തികവർഷത്തിന്റെ മൂന്നാം ക്വാർട്ടറിൽ 45.91 ശതമാനം വർധനവോടെ 474.90 കോടി രൂപയായി. 2015-16 സാമ്പത്തിക വർഷം ഇതേകാലയളവിൽ 325.48 കോടി രൂപയായിരുന്നു പ്രവർത്തന ലാഭം. ബാങ്കിന്റെ അറ്റാദായം 26.39 ശതമാനം വർധനവോടെ 205.65 കോടി രൂപയായി.

ബാങ്കിന്റെ ആകെ ബിസിനസിൽ 26.91 ശതമാനം വളർച്ചയും ആകെ നിക്ഷേപം 23.32 ശതമാനം വളർച്ചയും കൈവരിച്ചു. സേവിംഗ്‌സ്് അക്കൗണ്ട്, കറന്റ് അക്കൗണ്ടുകളുടെ കാര്യത്തിൽ 33.19 ശതമാനം വളർച്ച നേടി. ആകെ നിക്ഷേപങ്ങൾ 92235.65 കോടി രൂപയായി. എൻ.ആർ.ഇ. നിക്ഷേപങ്ങൾ 21.72 ശതമാനം ഉയർന്ന് 34546.66 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തികൾ 2.77 ശതമാനമായി (1951.55 കോടി) കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തികൾ 1102.37 കോടി രൂപയിലും എത്തി.