ഓഹരിവിപണികളിൽ നേട്ടം

Posted on: January 19, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 25.98 പോയിന്റ് ഉയർന്ന് 27,283 പോയിന്റിലും നിഫ്റ്റി 4.05 പോയിന്റ് ഉയർന്ന് 8,421 പോയിന്റിലുമാണ് രാവിലെ 9.48 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ, റിലയൻസ്, ഒഎൻജിസി, എൻടിപിസി, പെട്രോനെറ്റ് എൽഎൻജി, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, അക്‌സിസ് ബാങ്ക്, എം & എം, എച്ച് യു എൽ, യെസ് ബാങ്ക്, ഓയിൽ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ 319.14 കോടിയുടെയും ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 245.03 കോടിയുടെയും ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |