ഓഹരിവിപണികളിൽ മുന്നേറ്റം

Posted on: January 17, 2017

മുംബൈ : ഓഹരിവിപണികളിൽ മുന്നേറ്റം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 81.37 പോയിന്റ് ഉയർന്ന് 27,369 പോയിന്റിലും നിഫ്റ്റി 26.35 പോയിന്റ് ഉയർന്ന് 8,439 പോയിന്റിലുമാണ് രാവിലെ 9.23 ന് വ്യാപാരം നടക്കുന്നത്.

ഐടിസി, എസ് ബി ഐ, ടിസിഎസ്, എൻടിപിസി, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോകോർപ്, ലുപിൻ, എം & എം, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 347.25 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 203.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |