ഓഹരിവിപണികളിൽ നേട്ടം തുടരുന്നു

Posted on: January 12, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 91.80 പോയിന്റ് ഉയർന്ന് 27,232 പോയിന്റിലും നിഫ്റ്റി 23.20 പോയിന്റ് ഉയർന്ന് 8,403 പോയിന്റിലുമാണ് രാവിലെ 10.38 ന് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, ബയോകോൺ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ. റെഡീസ്, സൺ ഫാർമ, ലുപിൻ, സിപ്ല തുടങ്ങഇയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ബുധനാഴ്ച 627.30 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1116.15 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |