സെൻസെക്‌സ് 27,000 മുകളിൽ

Posted on: January 11, 2017

മുംബൈ : രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ബിഎസ്ഇ സെൻസെക്‌സ് 27,000 ന് മുകളിലെത്തി. ഏഷ്യ വിപണികളെല്ലാം നേട്ടത്തിലാണ്. സെൻസെക്‌സ് 170 പോയിന്റ് ഉയർന്ന് 27,070 പോയിന്റിലും നിഫ്റ്റി 54.55 പോയിന്റ് ഉയർന്ന് 8,343 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, ഒഎൻജിസി, എൽ & ടി, ഡോ. റെഡീസ്, ഇൻഫോസിസ്, ഐഒസി, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ തിങ്കളാഴ്ച 21.20 കോടിയുടെ ഓഹരികൾ വില്പന നടത്തി. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 253.36 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |