ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 10, 2017

മുംബൈ : സെൻസെക്‌സും നിഫ്റ്റിയും നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 173.01 പോയിന്റ് ഉയർന്ന് 26,899 പോയിന്റിലും നിഫ്റ്റി 52.55 പോയിന്റ് ഉയർന്ന് 8,288 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1662 ഓഹരികൾ നേട്ടത്തിലും 1151 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 129 ഓഹരികളുടെ വിലയിൽ മാറ്റമില്ല.

ഹിൻഡാൽകോ, എംആർഎഫ്, ടാറ്റാ മോട്ടോഴ്‌സ്, നാൽകോ, ടാറ്റാ സ്റ്റീൽ, ഭാരത് ഫോർജ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |