ഓഹരിവിപണികളിൽ നഷ്ടം

Posted on: January 9, 2017

മുംബൈ : നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 20.90 പോയിന്റ് കുറഞ്ഞ് 26,738 പോയിന്റിലും നിഫ്റ്റി 5.30 പോയിന്റ് കുറഞ്ഞ് 8,238 പോയിന്റിലുമാണ് രാവിലെ 10.46 ന് വ്യാപാരം നടക്കുന്നത്.

അരബിന്ദോ ഫാർമ, ബിഇഎംഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഗ്രാന്യൂൾസ് ഇന്ത്യ 10 ശതമാനം നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |