ബിഎസ്ഇ ഐപിഒയ്ക്ക് സെബി അനുമതി

Posted on: January 4, 2017

മുംബൈ : ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബി അനുമതി നൽകി. ബിഎസ്ഇയുടെ 30 ശതമാനം ഓഹരികൾ വിറ്റഴിച്ച് 1,300 കോടി സമാഹരിക്കാനാണ് ഒരുങ്ങുന്നത്.

ഓഫർ ഫോർ സെയിലിലൂടെ നിലവിലുള്ള ഓഹരിയുടമകളായ സിംഗപ്പൂർ എക്‌സ്‌ചേഞ്ച്, അക്കേഷ്യ മൗറീഷ്യസ്, ക്വാണ്ടം (എം) എന്നിവ ഓഹരിവിറ്റൊഴിയും. എസ് ബി ഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയ്ക്കും ബിഎസ്ഇയിൽ ഓഹരിപങ്കാളിത്തമുണ്ട്.

അതേസമയം ബിഎസ്ഇക്ക് 50 ശതമാനം ഓഹരിപങ്കാളിത്തമുള്ള സിഡിഎസ്എൽ ഇനീഷ്യൽ പബ്ലിക് ഓഫറിന് അപേക്ഷ നൽകിയിട്ടുണ്ട്.