ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: January 4, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 29.22 പോയിന്റ് ഉയർന്ന് 26,672 പോയിന്റിലും നിഫ്റ്റി 11.45 പോയിന്റ് ഉയർന്ന് 8,203 പോയിന്റിലുമാണ് രാവിലെ 9.47 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, ടാറ്റാ സ്റ്റീൽ, അക്‌സിസ് ബാങ്ക്, കോൾ ഇന്ത്യ, എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, ഹിന്ദ് യൂണിലീവർ, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്, ലുപിൻ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |