ഐടിഡിസി ഓഹരികൾ എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്തു

Posted on: December 30, 2016

ന്യൂഡൽഹി : പൊതുമേഖല സ്ഥാപനമായ ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ (ഐടിഡിസി) ഓഹരികൾ നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ നേരത്തെ ലിസ്റ്റ് ചെയ്തിരുന്നു.

പത്ത് രൂപ മുഖവിലയുള്ള ഓഹരികൾ 228 രൂപ നിരക്കിലാണ് എൻഎസ്ഇ ൽ ട്രേഡ് ചെയ്യപ്പെടുന്നത്. ഒരു വർഷത്തെ കൂടിയ വില 291 രൂപ. കുറഞ്ഞ വില 140 രൂപ.

എട്ട് അശോക ഗ്രൂപ്പ് ഹോട്ടലുകൾ 5 സംയുക്ത ഹോട്ടൽസംരംഭങ്ങൾ, ഒരു റെസ്‌റ്റോറന്റ്, 11 ട്രാൻസ്‌പോർട്ട് യൂണിറ്റുകൾ, 9 ഡ്യൂട്ടിഫ്രീഷോപ്പുകൾ തുടങ്ങിയവ ഐടിഡിസിയുടെ ഉടമസ്ഥതയിലുണ്ട്.