ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: December 22, 2016

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 137.63 പോയിന്റ് കുറഞ്ഞ് 26,104 പോയിന്റിലും നിഫ്റ്റി 46.95 പോയിന്റ് കുറഞ്ഞ് 8,014 പോയിന്റിലുമാണ് രാവിലെ 9.44 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, മാരുതി സുസുക്കി, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

സൺ ഫാർമ, ടിസിഎസ്, ഐടിസി തുടങ്ങിയ ഓഹരികൾ ഒരു ശതമാനത്തോളം നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |