ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: December 19, 2016

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 95.34 പോയിന്റ് കുറഞ്ഞ് 26,394 പോയിന്റിലും നിഫ്റ്റി 26.35 പോയിന്റ് കുറഞ്ഞ് 8,113 പോയിന്റിലുമാണ് രാവിലെ 10.35 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, സൺ ഫാർമ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ട്രീ ഹൗസ് എഡ്യൂക്കേഷൻ 20 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.

ഗെയിൽ, ഐടിസി, റിലയൻസ്, ലുപിൻ, വിപ്രോ, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ലോറസ് ലാബ് ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഇഷ്യുപ്രൈസിനേക്കാൾ 14 ശതമാനം പ്രീമിയത്തിൽ 490 രൂപയിലാണ് ലിസ്റ്റിംഗ്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ ഇഷ്യു പ്രൈസ് 428 രൂപയായിരുന്നു.

TAGS: BSE Sensex | NSE Nifty |