ടാറ്റാ മോട്ടോഴ്‌സിന്റെ 5 കോടി ഓഹരികൾ ടാറ്റാസൺസ് വാങ്ങി

Posted on: December 14, 2016

tata-motors-dealership-big

മുംബൈ : ടാറ്റാ മോട്ടോഴ്‌സിന്റെ 5 കോടി ഓഹരികൾ ടാറ്റാസൺസ് വാങ്ങി. എൻഎസ്ഇയിൽ നടത്തിയ ബൾക്ക് ഡീൽ 2,430 കോടി രൂപയുടേതാണ്. ഓഹരി ഒന്നിന് 486.13 രൂപ പ്രകാരമാണ് രണ്ട് ശതമാനം ഓഹരികൾ സ്വന്തമാക്കിയത്. ഇതോടെ ടാറ്റാ മോട്ടോഴ്‌സിൽ ടാറ്റാസൺസിന്റെ ഓഹരിപങ്കാളിത്തം 35 ശതമാനമായി ഉയർന്നു.

സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ഡിസംബർ 22 ന് ടാറ്റാ മോട്ടോഴ്‌സിന്റെ അസാധാരണ പൊതുയോഗം ചേരുന്നതിന് മുന്നോടിയായാണ് ഓഹരിവാങ്ങിയത്.