ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: December 14, 2016

bombay-stock-exchange-big

മുംബൈ : പലിശനിരക്ക് വർധന സംബന്ധിച്ച് യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനം ഇന്നുവൈകുന്നേരം പുറത്തുവരാനിരിക്കെ ഓഹരിവിപണികൾ നഷ്ടത്തിൽ. മറ്റ് ഏഷ്യൻ വിപണികളും കരുതലോടെയാണ് നീങ്ങുന്നത്. കാൽശതമാനം നിരക്കുവർധനയുണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ നിരക്ക് വർധന കാൽശതമാനത്തിലധികമായാൽ വിപണിയിൽ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും.

ബിഎസ്ഇ സെൻസെക്‌സ് 49.76 പോയിന്റ് കുറഞ്ഞ് 26,648 പോയിന്റിലും നിഫ്റ്റി 23.65 പോയിന്റ് കുറഞ്ഞ് 8,198 പോയിന്റിലുമാണ് രാവിലെ 9.57 ന് വ്യാപാരം നടക്കുന്നത്.

അക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 2,181 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 179 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |