ഓഹരിവിപണികൾ നേരിയ നഷ്ടത്തിൽ

Posted on: December 13, 2016

bombay-stock-exchange-big

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികളിൽ നേരിയ നഷ്ടം. ഇന്നും നാളെയുമായി നടക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ നിർണായക യോഗത്തിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്. 25 ബേസിസ് പോയിന്റ് അടിസ്ഥാനത്തിൽ പലിശനിരക്ക് ഉയർത്തിയേക്കുമെന്നാണ് ആഗോള വിപണികൾ പ്രതീക്ഷിക്കുന്നത്. സിപിഐ ഇൻഫ്‌ളേഷൻ ഡാറ്റാ ഇന്നും ഡബ്ല്യുപിഐ ഇൻഫ്‌ളേഷൻ ഡാറ്റാ നാളെയും പുറത്തുവരും.

ബിഎസ്ഇ സെൻസെക്‌സ് 11.18 പോയിന്റ് കുറഞ്ഞ് 26,504 പോയിന്റിലും നിഫ്റ്റി 12.25 പോയിന്റ് കുറഞ്ഞ് 8,158 പോയിന്റിലുമാണ് രാവിലെ 9.26 ന് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 94 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 266 കോടിയുടെ ഓഹരികളും വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |