പണനയം വിപണിയെ തളർത്തി

Posted on: December 7, 2016

bse-logo-big

മുംബൈ : നിരക്കുകളിൽ മാറ്റം വരുത്താത്ത റിസർവ് ബാങ്കിന്റെ പണനയം ഓഹരിവിപണിയെ തളർത്തി. ബിഎസ്ഇ സെൻസെക്‌സ് 155.89 പോയിന്റ് കുറഞ്ഞ് 26,236 പോയിന്റിലും നിഫ്റ്റി 41.10 പോയിന്റ് കുറഞ്ഞ് 8,102 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഒരു ശതമാനത്തിലേറെയും സൺ ഫാർമ 6 ശതമാനത്തിലേറെയും നഷ്ടം രേഖപ്പെടുത്തി.

എംഎംടിസി, നാൽകോ, ഐടിഐ, ബാമർ ആൻഡ് ലാറി, ഒഎൻജിസി എന്നീ ഓഹരികൾ 52 ആഴ്ച്ചത്തെ ഏറ്റവും ഉയർന്നവില രേഖപ്പെടുത്തി.

TAGS: BSE Senesx | NSE Nifty |