ഓഹരിവിപണികളിൽ നേട്ടം

Posted on: December 7, 2016

bombay-stock-exchange-big

മുംബൈ : ആഗോളവിപണികളുടെ ചുവുടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിലും നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 33.08 പോയിന്റ് ഉയർന്ന് 26,425 പോയിന്റിലും നിഫ്റ്റി 10.75 പോയിന്റ് ഉയർന്ന് 8,153 പോയിന്റിലുമാണ് രാവിലെ 10.28 ന് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1040 ഓഹരികൾ നേട്ടത്തിലും 363 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികളുടെ വിലയിൽ മാറ്റമില്ല.

അദാനി എന്റർപ്രൈസസ്, വിഎസ്ടി ടില്ലേഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സൺ ഫാർമ ഓഹരികൾ നാല് ശതമാനം നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 162 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 165 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |