സെൻസെക്‌സ് 329 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: December 2, 2016

bse-logo-big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 329.26 പോയിന്റ് കുറഞ്ഞ് 26,230 പോയിന്റിലും നിഫ്റ്റി 106.10 പോയിന്റ് കുറഞ്ഞ് 8,086 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടൈറ്റാൻ, വേൾപൂൾ, മഹീന്ദ്ര & മഹീന്ദ്ര, ടിവിഎസ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ബിഎസ്ഇയിലെ 1,779 ഓഹരികൾ നഷ്ടത്തിലും 884 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 128 ഓഹരികളുടെ വിലയിൽ മാറ്റമില്ല.

TAGS: BSE Sensex | NSE Nifty |