ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: December 2, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണികളിൽ രണ്ടാം ദിവസവും നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 152.64 പോയിന്റ് കുറഞ്ഞ് 26,407 പോയിന്റിലും നിഫ്റ്റി 50.70 പോയിന്റ് കുറഞ്ഞ് 8,142 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്. അടുത്ത ദിവസം വരാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പണനയത്തിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്. പലിശനിരക്കിൽ കുറവ് വരുമെന്നുതന്നെയാണ് വിപണിയുടെ പ്രതീക്ഷ.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 402.62 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 237.81 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |