ഓഹരിവിപണികളിൽ നേട്ടം

Posted on: November 29, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 112 .76 പോയിന്റ് ഉയർന്ന് 26,462.93 പോയിന്റിലും നിഫ്റ്റി 33.50 പോയിന്റ് ഉയർന്ന് 8,160.40 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, എച്ച്ഡിഎഫ്‌സി, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ഹീറോ മോട്ടോ തുടങ്ങി ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 1,436.40 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 1,233.79 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |