സെൻസെക്‌സ് 33 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: November 28, 2016

bse-logo-bigമുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 33.83 പോയിന്റ് ഉയർന്ന് 26,350 പോയിന്റിലും നിഫ്റ്റി 12.60 പോയിന്റ് ഉയർന്ന് 8,126 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഭാരതി എയർടെൽ,ജിൻഡാൽ സ്റ്റീൽ, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയ ബിഎസ്ഇയിലെ 1660 ഓഹരികൾ നേട്ടത്തിലും എസ് ബി ഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ 931 ഓഹരികൾ നഷ്ടത്തിലുമാണ്. 174 ഓഹരികളുടെ വിലയിൽ മാറ്റമില്ല.

TAGS: BSE Sensex | NSE Nifty |