സെൻസെക്‌സ് 456 പോയിന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

Posted on: November 25, 2016

bse-logo-big

മുംബൈ : ഓഹരിവിപണിയിൽ മികച്ച നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 456.17 പോയിന്റ് ഉയർന്ന് 26,316 പോയിന്റിലും നിഫ്റ്റി 148.80 പോയിന്റ് ഉയർന്ന് 8,114 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐടി, ഫാർമ ഓഹരികൾ തിളങ്ങി. ബിഎസ്ഇയിലെ 2005 ഓഹരികൾ നേട്ടവും 543 ഓഹരികൾ നഷ്ടവും നേരിട്ടു.

ഇന്നലെ വിദേശ നിക്ഷേപസ്ഥാപനങ്ങൾ 2010 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 1,648 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |