ഓഹരിവിപണിയിൽ ഇടിവ്

Posted on: November 24, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണിയിൽ ഇടിവ്. ആഗോള സൂചനകളെല്ലാം പോസിറ്റീവാണെങ്കിലും കറൻസി പിൻവലിക്കൽ സംബന്ധിച്ച ആശങ്കകൾ വിപണിയെ തളർത്തി. യുഎസ് വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇ സെൻസെക്‌സ് 101.90 പോയിന്റ് കുറഞ്ഞ് 25,949 പോയിന്റിലും നിഫ്റ്റി 38.60 പോയിന്റ് കുറഞ്ഞ് 7,994 പോയിന്റിലുമാണ് രാവിലെ 9.56 ന് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 1023 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 1,254.67 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |