ഷീല ഫോം ഐപിഒ നവംബർ 29 മുതൽ

Posted on: November 22, 2016

sleepwell-mattress-big

മുംബൈ : സ്ലീപ്‌വെൽ മാട്രസസ് നിർമാതാക്കളായ ഷീല ഫോം ലിമിറ്റഡിന്റെ ഐപിഒ നവംബർ 29 ന് ആരംഭിക്കും. പബ്ലിക് ഇഷ്യുവിലൂടെ 510 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരിക്ക് 680-730 രൂപയാണ് പ്രൈസ്ബാൻഡ്. മിനിമം 20 ഓഹരികൾക്കോ 20 ന്റെ ഗുണിതങ്ങളായോ അപേക്ഷ നൽകാവുന്നതാണ്. ഇഷ്യു ഡിസംബർ ഒന്നിന് സമാപിക്കും.

ഇന്ത്യയിലെ മാട്രസ് വിപണിയിൽ സ്ലീപ് വെല്ലിന് 20-23 ശതമാനം വിപണിവിഹിതമുണ്ട്. ജോയ്‌സ് ഫോം എന്ന സബ്‌സിഡയറി മുഖേന ഓസ്‌ട്രേലിയയിൽ പിയു ഫോം നിർമ്മിച്ചുവരുന്നു.

ഓഹരികൾ ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യും. എഡിൽവീസ് ഫിനാൻഷ്യൽ സർവീസസും ഐസിഐസിഐ സെക്യൂരിറ്റീസുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.