ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: November 21, 2016

bombay-stock-exchange-big

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ ആഗോള വിപണികളുടെ ചുവടുപിടിച്ച് വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 45.21 പോയിന്റ് കുറഞ്ഞ് 26,105 പോയിന്റിലും നിഫ്റ്റി 17.50 പോയിന്റ് കുറഞ്ഞ് 8,056 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

ഐടിസി, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. ഇന്ത്യ സിമന്റ്‌സ് 3 ശതമാനം നേട്ടമുണ്ടാക്കി.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ വെള്ളിയാഴ്ച 926.32 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 1,143.44 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.

TAGS: BSE Sensex | NSE Nifty |