ടിസിഎസ് അസാധാരണ പൊതുയോഗം ഡിസംബർ 13 ന്

Posted on: November 19, 2016

tcs-development-centre-big

മുംബൈ : ടിസിഎസിന്റെ അസാധാരണ പൊതുയോഗം ഡിസംബർ 13 ന് ചേരും. ടിസിഎസ് ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റിയ സൈറസ് മിസ്ത്രിയെ ഡയറക്ടറായി ഒതുക്കാനാണ് അസാധാരണ പൊതുയോഗം.

നവംബർ 10 ആണ് മിസ്ത്രിയെ ടിസിഎസ് ചെയർമാൻ പദവിയിൽ നിന്ന് ഒഴിവാക്കിയത്. ഇഷാത് ഹുസൈൻ ആണ് ഇടക്കാല ചെയർമാൻ. ടിസിഎസിന്റെ 41 ലക്ഷം ഓഹരികളാണ് മിസ്ത്രിയുടെ നിയന്ത്രണത്തിലുള്ളത്.