സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

Posted on: November 18, 2016

bse-logo-big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 77.38 പോയിന്റ് കുറഞ്ഞ് 26,150 പോയിന്റിലും നിഫ്റ്റി 5.85 പോയിന്റ് കുറഞ്ഞ് 8,074 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

സൺ ഫാർമ, സിപ്ല, ലുപിൻ, ഡോ. റെഡീസ്, എൻടിപിസി, ഹീറോ മോട്ടോ, ബജാജ് ഓട്ടോ, പെട്രോനെറ്റ് എൽഎൻജി തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റാ സ്റ്റീൽ, ഗെയിൽ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |