ഗാർവേർ റോപ്‌സിന് 69 ശതമാനം അറ്റാദായവളർച്ച

Posted on: November 17, 2016

garware-wall-ropes-big

കൊച്ചി : ടെക്‌നിക്കൽ തുണിത്തരങ്ങൾ നിർമിക്കുന്ന ഗാർവേർ വാൾ റോപ്‌സിന്റെ അറ്റാദായം സെപ്റ്റംബറിലവസാനിച്ച ക്വാർട്ടറിൽ 69.3 ശതമാനം വളർച്ചയോടെ 26 കോടി രൂപയായി. മുൻവർഷമിതേ കാലയളവിൽ 15.4 കോടി രൂപയായിരുന്നു അറ്റാദായം.

രണ്ടാം ക്വാർട്ടറിൽ വരുമാനം 8.4 ശതമാനം വർധനയോടെ 232.1 കോടി രൂപയായി. മുൻവർഷമിതേ കാലയളവിൽ 214.1 കോടി രൂപയായിരുന്നു. രണ്ടാം ക്വാർട്ടർ ഇപിഎസ് 11.89 രൂപയാണ്.

ഇതോടെ നടപ്പുവർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനിയുടെ അറ്റാദായം 52.6 ശതമാനം വർധനയോടെ 45.8 കോടി രൂപയായി. മുൻവർഷം ആദ്യപകുതിയിലെ അറ്റാദായം 30 കോടി രൂപയായിരുന്നു. വരുമാനം ഈ കാലയളവിൽ 453.2 കോടി രൂപയിൽനിന്ന് നേരിയ വർധനയോടെ 456.9 കോടി രൂപയായി. അർധവാർഷിക ഇപിഎസ് 20.92 രൂപ.

ഫിഷറീസ്, അക്വാകൾച്ചർ ബിസിനസിലെ വളർച്ചയാണ് കമ്പനിക്കു നേട്ടം നൽകിയതെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വയു ഗാർവേർ പറഞ്ഞു.