സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: November 17, 2016

bse-logo-big

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 71.07 പോയിന്റ് കുറഞ്ഞ് 26,227 പോയിന്റിലും നിഫ്റ്റി 31.65 പോയിന്റ് കുറഞ്ഞ് 8,079 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
ഐടി മേഖലയിലെ വളർച്ച കുറയുമെന്ന വിലയിരുത്തലുകളെ തുടർന്ന് ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ജെറ്റ് എയർവേസ്, അംബുജ സിമന്റ്, എസിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ടാറ്റാ മോട്ടോഴ്‌സ് (3.73 %), പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

TAGS: BSE Sensex | NSE Nifty |