ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: November 10, 2016

bombay-stock-exchange-big

മുംബൈ : നഷ്ടത്തിൽ നിന്ന് കരകയറിയ ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 345.56 പോയിന്റ് ഉയർന്ന് 27,598 പോയിന്റിലും നിഫ്റ്റി 115.75 പോയിന്റ് ഉയർന്ന് 8,547 പോയിന്റിലുമാണ് രാവിലെ 9.47 ന് വ്യാപാരം നടക്കുന്നത്.

മിക്ക ഓഹരികളും നവംബർ 8 ലെ വിലനിലവാരത്തിലേക്ക് തിരിച്ചെത്തി. ഇന്നലെ രാവിലെ വ്യാപാരമാരംഭിച്ചയുടനെ ബിഎസ്ഇ സൂചിക 1584 പോയിന്റും നിഫ്റ്റി 474 പോയിന്റും ഇടിഞ്ഞിരുന്നു.

കനത്ത തകർച്ചയ്ക്കു ശേഷം നിലമെച്ചപ്പെടുത്തിയെങ്കിലും നഷ്ടത്തിലായിരുന്നു ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 338.61 പോയിന്റ് കുറഞ്ഞ് 27,252 പോയിന്റിലും നിഫ്റ്റി 111.55 പോയിന്റ് കുറഞ്ഞ് 8,432 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

TAGS: BSE Sensex | NSE Nifty |