സെൻസെക്‌സ് 338 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: November 9, 2016

bse-logo-big

മുംബൈ : കനത്ത തകർച്ചയ്ക്കു ശേഷം നിലമെച്ചപ്പെടുത്തിയെങ്കിലും ഓഹരിസൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 338.61 പോയിന്റ് കുറഞ്ഞ് 27,252 പോയിന്റിലും നിഫ്റ്റി 111.55 പോയിന്റ് കുറഞ്ഞ് 8,432 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 2143 ഓഹരികൾ നഷ്ടം നേരിട്ടു. 626 ഓഹരികൾ നേട്ടം കൈവരിച്ചു. ഐടി, ഫാർമ, റിയലിട്ടി ഓഹരികളിൽ കനത്ത വില്പനസമ്മർദ്ദം അനുഭവപ്പെട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 87 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |