ഗോദ്‌റെജ് കൺസ്യൂമറിന് 44 ശതമാനം അറ്റാദായ വളർച്ച

Posted on: November 9, 2016

godrej-logo-big

കൊച്ചി : ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സിന് (ജിസിപിഎൽ) സെപ്റ്റംബറിൽ അവസാനിച്ച ക്വാർട്ടറിൽ 318.12 കോടി രൂപ സഞ്ചിത അറ്റാദായം നേടി. മുൻവർഷമിതേ കാലയളവിനേക്കാൾ (221.43 കോടി ) 44 ശതമാനം കൂടുതലാണിത്. മൊത്തം വരുമാനം 11.01 ശതമാനം വർധനയോടെ മുൻവർഷമിതേ കാലയളവിലെ 2197.28 കോടി രൂപയിൽനിന്ന് 2,439.35 കോടിയായി.

ഒരു രൂപ മുഖ വിലയുള്ള ഓഹരി ഒന്നിന് 100 ശതമാനം (ഒരു രൂപ) ഇടക്കാല ലാഭവീതവും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ഇന്ത്യൻ ബിസിനസിൽ അറ്റാദായം 15 ശതമാനം വർധനയോടെ 212 കോടി രൂപയായി. വിറ്റുവരവ് ഏഴു ശതമാനം വളർച്ചയോടെ 1305 കോടി രൂപ. ഇന്ത്യ ബ്രാൻഡഡ് ബിസിനസ് ഒമ്പതു ശതമാനം വളർച്ച കാണിച്ചിട്ടുണ്ട്.

നടപ്പുവർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചിട്ടുള്ളതെന്ന് ഗോദ്‌റെജ് ഗ്രൂപ്പ് ചെയർമാൻ ആദി ഗോദ്‌റെജ് പറഞ്ഞു. സഞ്ചിത വിൽപന വളർച്ച 15 ശതമാനവും ഇബിഐടിഡിഎ വളർച്ച 17 ശതമാനവുമാണ്. വിൽപന വളർച്ചയേക്കാൾ മെച്ചപ്പെട്ട ഇബിഐടിഡിഎ വളർച്ച തുടർച്ചയായും ഈ ക്വാർട്ടറിലും നേടിയതായി അദേഹം ചൂണ്ടിക്കാട്ടി.