ഐസിഐസിഐ ബാങ്കിന് 3102 കോടി രൂപ അറ്റാദായം

Posted on: November 8, 2016

icici-bank-big

കൊച്ചി : ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാർട്ടറിൽ 2.37 ശതമാനം വർധനയോടെ 3102.27 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 3030.11 കോടി രൂപയായിരുന്നു അറ്റാദായം.

ബാങ്കിന്റെ വരുമാനം മുൻവർഷമിതേ കാലയളവിലെ 16,106.22 കോടിയിൽ നിന്നു 22,759.08 കോടി രൂപയായി വർധിച്ചു. വർധന 41.31 ശതമാനം.

അറ്റ പലിശ വരുമാനം മുൻവർഷമിതേ കാലയളവിലെ 5,251 കോടി രൂപയിൽനിന്നു നേരിയ ഉയർച്ചയോടെ 5,253 കോടി രൂപയായി.പലിശയിതര വരുമാനം 3007 കോടി രൂപയിൽനിന്നു 9,120 കോടി രൂപയിലേക്കു കുതിച്ചുയർന്നു. മൂലധന പര്യാപ്തത 16.14 ശതമാനമാണ്. മുൻവർഷം രണ്ടാം ക്വാർട്ടറിലിത് 16.15 ശതമാനമായിരുന്നു. എൻപിഎ കഴിഞ്ഞ വർഷം സെപ്റ്റംബർ ക്വാർട്ടറിലെ 1.65 ശതമാനത്തിൽനിന്നു 3.57 ശതമാനത്തിലേക്ക് ഉയർന്നു.

ബാങ്കിന്റെ വായ്പയിൽ 16 ശതമാനം വളർച്ച കാണിച്ചപ്പോൾ റീട്ടെയ്ൽ വായ്പയിൽ 21 ശതമാനം വർധനയാണുണ്ടായത്. കാസാ റേഷ്യോ 45.7 ശതമാനം. മുൻവർഷമിതേ 45.1 ശതമാനമായിരുന്നു. മൊത്തം നിക്ഷേപം 17 ശതമാനം വർധനയോടെ 4,49,071 കോടി രൂപയിലെത്തി. ഇതിൽ 2,05,256 കോടി രൂപ കാസാ ഡിപ്പോസിറ്റാണ്.