അമർ രാജ ബാറ്ററീസിന് 136.32 കോടി അറ്റാദായം

Posted on: November 7, 2016

amaron-batteries-big

ഹൈദരാബാദ് : അമർ രാജ ബാറ്ററീസ് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 136.32 കോടി രൂപ അറ്റാദായം. 11 ശതമാനം വളർച്ചകൈവരിച്ചു. മുൻ വർഷം ഇതേകാലയളവിൽ 123.43 കോടിയായിരുന്നു അറ്റാദായം. വരുമാനം കഴിഞ്ഞ സാമ്പത്തികവർഷം രണ്ടാംക്വാർട്ടറിലെ 1289.14 കോടിയിൽ നിന്ന് 18 ശതമാനം വർധിച്ച് 1520.44 കോടി രൂപയായി.

ആമറോൺ, പവർസോൺ ബ്രാൻഡുകൾ ഇരട്ടയക്കവളർച്ച രേഖപ്പെടുത്തി.കയറ്റുമതിയും വർധിച്ചു. കമ്പനി ഉയർന്ന ശേഷിവിനിയോഗമാണ് കൈവരിച്ചിട്ടുള്ളതെന്ന് അമർ രാജ ബാറ്ററീസ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജയദേവ് ഗല്ല പറഞ്ഞു.