യു ടി ഐ മ്യൂച്വൽഫണ്ട് ഓഹരിവിപണിയിലേക്ക്

Posted on: November 5, 2016

uti-mutual-fund-logo-big-a

മുംബൈ : യു ടി ഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ മ്യൂച്വൽഫണ്ട് സ്ഥാപനമാണ് യു ടി ഐ. കേന്ദ്ര ധനകാര്യമന്ത്രാലയം പബ്ലിക് ഇഷ്യുവിന് അനുമതി നൽകിയിട്ടുണ്ട്. അടുത്ത വർഷം ആദ്യം ഐപിഒയ്ക്കുള്ള അപേക്ഷ സെബിക്ക് സമർപ്പിക്കും.

എൽഐസി, എസ് ബി ഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ സംയുക്തസംരംഭമാണ് യു ടി ഐ. കൂടാതെ യുഎസ് നിക്ഷേപ സ്ഥാപനമായ ടി റോവ് പ്രൈസിനും 26.5 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. 2016 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 3 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്.