ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു

Posted on: November 4, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണികളിൽ രണ്ടാം ദിവസവും നഷ്ടം തുടരുന്നു. ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ സെൻസെക്‌സ് 48.15 പോയിന്റ് കുറഞ്ഞ് 27,382 പോയിന്റിലും നിഫ്റ്റി 22.70 പോയിന്റ് കുറഞ്ഞ് 8,462 പോയിന്റിലുമാണ് രാവിലെ 10.42 ന് വ്യാപാരം നടക്കുന്നത്. ജിഎസ്ടി നികുതി നിർണയത്തെ തുടർന്ന് എഫ്എംസിജി ഓഹരികൾ നേട്ടമുണ്ടാക്കി. എന്നാൽ ഫാർമ ഓഹരികൾ നഷ്ടം നേരിട്ടു.

ഐടിസി, എച്ച് യു എൽ, കോൾഗേറ്റ്, ഗോഡ്‌ഫ്രെ ഫിലിപ്‌സ്, വിഎസ്ടി തുടങ്ങിയ ഓഹരികൾ നേട്ടംകൈവരിച്ചു.

ഡോ.റെഡീസ് ലാബ്‌സ്, സൺ ഫാർമ, ലുപിൻ തുടങ്ങിയ ഓഹരികൾ 4-6 ശതമാനം നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 707 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |