ഓഹരിവിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: October 24, 2016

bse-logo-big

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 101.90 പോയിന്റ് ഉയർന്ന് 28,179 പോയിന്റിലും നിഫ്റ്റി 15.90 പോയിന്റ് ഉയർന്ന് 8,708 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, വി- ഗാർഡ്, ലക്ഷ്മി മെഷീൻ വർക്‌സ്, തുടങ്ങി 1681 ഓഹരികൾ നേട്ടം കൈവരിച്ചു.

വിപ്രോ, ഐഡിയ സെല്ലുലാർ, മൈൻഡ് ട്രീ തുടങ്ങി 1171 ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ വെള്ളിയാഴ്ച 273 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |