ഓഹരിവിപണിയിൽ നേട്ടം

Posted on: October 20, 2016

bombay-stock-exchange-big

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിലും നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 179.46 പോയിന്റ് ഉയർന്ന് 28,163 പോയിന്റിലും നിഫ്റ്റി 52.45 പോയിന്റ് ഉയർന്ന് 8,711 പോയിന്റിലുമാണ് രാവിലെ 10.28 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, അദാനി പോർട്ട്‌സ്, എച്ച്ഡിഎഫ്‌സി, അക്‌സിസ് ബാങ്ക്, എസ് ബി ഐ, ആർ ബി എൽ ബാങ്ക്, ആപ്‌ടെക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, സൺ ഫാർമ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 282.77 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |