പിഎൻബി ഹൗസിംഗ് ഐപിഒ 25 മുതൽ

Posted on: October 19, 2016

pnb-housing-finance-big

മുംബൈ : പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ 3,000 കോടിയുടെ ഐപിഒ 25 ന് ആരംഭിച്ച് 27 ന് ക്ലോസ് ചെയ്യും. 750-775 രൂപയാണ് പ്രൈസ്ബാൻഡ്. ജീവനക്കാർക്കായി 2.5 ലക്ഷം ഓഹരികളാണ് മാറ്റിവച്ചിട്ടുള്ളത്. മിനിമം 19 ഓഹരികളും 19 ന്റെ ഗുണിതങ്ങളുമായി വേണം അപേക്ഷിക്കേണ്ടത്.ജീവനക്കാർക്ക് ഇഷ്യുവിലയിൽ 75 രൂപ ഡിസ്‌ക്കൗണ്ടുണ്ട്. പിഎൻബി ഹൗസിംഗ് ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, ഡിഎസ്പി മെറിൽലിഞ്ച്, ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷണൽ സെക്യൂരിറ്റീസ്, ജെ.പി. മോർഗൻ, മോർഗൻ സ്റ്റാൻലി എന്നിവയാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.