ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: October 19, 2016

bombay-stock-exchange-bigമുംബൈ : നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ ഓഹരിവിപണികൾ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 33.38 പോയിന്റ് കുറഞ്ഞ് 28,017 പോയിന്റിലും നിഫ്റ്റി 4.35 പോയിന്റ് കുറഞ്ഞ് 8,673 പോയിന്റിലുമാണ് രാവിലെ 9.36 ന് വ്യാപാരം നടക്കുന്നത്.

വിപ്രോ, സൺ ഫാർമ, ലുപിൻ, ഒഎൻജിസി, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, അദാനി പോർട്ട്‌സ, ഐടിസി, ടിസിഎസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 345.04 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |