പിഎൻബി ഹൗസിംഗ് 2,500 കോടിയുടെ പബ്ലിക് ഇഷ്യുവിന്

Posted on: October 15, 2016

pnb-housing-finance-big

ന്യൂഡൽഹി : പിഎൻബി ഹൗസിംഗ് ഫിനാൻസിന് 2,500 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബി അനുമതി ലഭിച്ചു.  ഇഷ്യുവിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ബാങ്ക് ഓഫ് അമേരിക്ക മെറിൽലിഞ്ച്, ജെഎം ഫിനാൻഷ്യൽ, ജെപി മോർഗൻ, മോർഗൻ സ്റ്റാൻലി എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജർമാർ.

പിഎൻബിയുടെ ഓഹരിമൂലധനത്തിൽ 51 ശതമാനം പഞ്ചാബ് നാഷണൽ ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ഇഷ്യുവിന് ശേഷം ഓഹരിപങ്കാളിത്തം 35-37 ശതമാനമായി കുറയും. 2016 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം പിഎൻബി ഹൗസിംഗ് ഫിനാൻസ് 2,699.54 കോടി രൂപ വരുമാനവും 327.57 കോടി രൂപ നികുതിക്കു ശേഷമുള്ള ലാഭവും നേടി.