ഓഹരിവിപണിയിൽ കനത്തനഷ്ടം

Posted on: October 13, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണിയിൽ കനത്ത നഷ്ടത്തോടെ വ്യാപാരം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 261.52 പോയിന്റ് കുറഞ്ഞ് 27,820 പോയിന്റിലും നിഫ്റ്റി 77.40 പോയിന്റ് കുറഞ്ഞ് 8,631 പോയിന്റിലുമാണ് രാവിലെ 10.06 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയൻസ് ഇൻഡസ്ട്രീസ്, ഗെയിൽ, എം & എം, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. ഇൻഡസ്ഇൻഡ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇന്നു പുറത്തുവരുന്ന ടിസിഎസിന്റെ രണ്ടാംക്വാർട്ടർ ഫലത്തിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്. ഇൻഫോസിസിന്റെ ഫലം നാളെ പുറത്തുവരും.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ തിങ്കളാഴ്ച 547.26 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |