ഓഹരിവിപണിയിൽ നേട്ടം

Posted on: October 10, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ബിഎസ്ഇ സെൻസെക്‌സ് 78.84 പോയിന്റ് ഉയർന്ന് 28,139 പോയിന്റിലും നിഫ്റ്റി 27.55 പോയിന്റ് ഉയർന്ന് 8,725 പോയിന്റിലുമാണ് രാവിലെ 11.08 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, നാഷണൽ അലുമിനിയം, എൻഎംഡിസി, വേദാന്ത, ഹിൻഡാൽകോ, സ്റ്റീൽ അഥോറിട്ടി തുടങ്ങി ബിഎസ്ഇയിലെ 1532 ഓഹരികൾ നേട്ടത്തിലാണ്. 779 ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ വെള്ളിയാഴ്ച 56 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |