സൗത്ത് ഇന്ത്യൻ ബാങ്കിന് 110 കോടി രൂപ അറ്റാദായം

Posted on: October 8, 2016

 

v-g-mathew-sib-md-ceo-big

കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 110.52 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ 18.35 ശതമാനം വർധന. പ്രവർത്തനലാഭം 39.58 ശതമാനം വർധിച്ച് 297.34 കോടിയായി.

മൊത്തം ബിസിനസ് മുൻ വർഷത്തേക്കാൾ 12.19 ശതമാനം വർധിച്ച് 1.04 ലക്ഷം കോടി രൂപയായി. വർധന 11,369 കോടി രൂപ. മൊത്തം നിക്ഷേപം 13.49 ശതമാനം വളർച്ചയോടെ 60,192 കോടിയായി. മൊത്തം വായ്പ 44,428 കോടി രൂപ. വർധന 10.48 ശതമാനം. എൻആർഐ നിക്ഷേപം 19.92 ശതമാനം ഉയർന്ന് 15,476 കോടി രൂപ.

അറ്റനിഷ്‌ക്രിയ ആസ്തി 1.39 ശതമാനത്തിൽ നിന്ന് 2.77 ശതമാനമായി. റീട്ടെയൽ വായ്പകൾ, സേവിംഗ്‌സ് – കറന്റ് അക്കൗണ്ടുകൾ എന്നിവയിലൂടെ ബിസിനസ് വർധിപ്പിക്കാനുള്ള ശ്രമമാണ് പ്രതികൂല സാഹചര്യത്തിലും മികച്ച പ്രകടനത്തിന് സഹായിച്ചതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക് ടറും സിഇഒയുമായ വി. ജി. മാത്യു പറഞ്ഞു.