സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: October 7, 2016

bse-logo-big

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 45.07 പോയിന്റ് കുറഞ്ഞ് 28,061 പോയിന്റിലും നിഫ്റ്റി 11.95 പോയിന്റ് കുറഞ്ഞ് 8,697 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടിസിഎസ്, വിപ്രോ, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, എൽ & ടി, മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 354 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |