ഓഹരിവിപണിയിൽ വ്യതിയാനം

Posted on: October 5, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണികളിൽ വ്യതിയാനം. ബിഎസ്ഇ സെൻസെക്‌സ് 4.41 പോയിന്റ് കുറഞ്ഞ് 28,330 പോയിന്റിലും നിഫ്റ്റി 3.60 പോയിന്റ് കുറഞ്ഞ് 8,765 പോയിന്റിലുമാണ് രാവിലെ 9.55 ന് വ്യാപാരം നടക്കുന്നത്.

എസ് ബി ഐ, ടാറ്റാ സ്റ്റീൽ, എച്ച് യു എൽ, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 344.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 172.23 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |