ഓഹരിവിപണികളിൽ നേട്ടം

Posted on: October 4, 2016

bombay-stock-exchange-big

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. ജപ്പാൻ ഒഴികെയുള്ള ഏഷ്യൻ വിപണികളിൽ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ സെൻസെക്‌സ് 42.44 പോയിന്റ് ഉയർന്ന് 28,285 പോയിന്റിലും നിഫ്റ്റി 12.10 പോയിന്റ് ഉയർന്ന് 8750 പോയിന്റിലുമാണ് രാവിലെ 11.43 ന് വ്യാപാരം നടക്കുന്നത്.

ഗെയിൽ, ഒഎൻജിസി, ടാറ്റാ സ്റ്റീൽ, മണാലി പെട്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

കോൾ ഇന്ത്യ, ലാർസൺ & ട്യൂബ്രോ, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |